22 December Sunday

ഡെംചോക്കിൽ ഇന്ത്യ പട്രോളിങ്‌ പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024



ന്യൂഡൽഹി
ലഡാക്കിലെ സൈനിക പിൻവാങ്ങൽ പൂർത്തീകരിച്ചതിന്‌ പിന്നാലെ ഇന്ത്യൻ സൈന്യം മേഖലയിൽ പട്രോളിങ്‌ പുനരാരംഭിച്ചു. കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലയായിരുന്ന ഡെംചോക്ക് സമതലത്തിലാണ്‌ വെള്ളിയാഴ്‌ച പട്രോളിങ്‌ നടത്തിയത്‌. മറ്റൊരു സംഘർഷബാധിത മേഖലയായ ഡെപ്‌സാങിലും വൈകാതെ പട്രോളിങ്‌ പുനരാരംഭിക്കും. ഈ രണ്ട്‌ പോയിന്റിൽനിന്നും  ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ ബുധനാഴ്‌ച പൂർണമായി പിൻവാങ്ങി. ദീപാവലി ദിനത്തിൽ മധുരം കൈമാറുകയും ചെയ്‌തു. 2020 ജൂലൈയിൽ ലഡാക്കിലെ ഗാൽവനിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന്‌ യഥാർത്ഥ നിയന്ത്രണരേഖ സംഘർഷഭരിതമായിരുന്നു.

ഗാൽവൻ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും ചൈനയുടെ നിരവധി സൈനികരും കൊല്ലപ്പെട്ടു. ഇതിനുശേഷം സംഘർഷമേഖലകളിൽ പട്രോളിങ്‌ നടന്നിരുന്നില്ല. ഒക്‌ടോബറിൽ റഷ്യയിൽ ബ്രിക്‌സ്‌ ഉച്ചകോടിക്ക്‌ മുമ്പായി ചില തർക്കമേഖലകളിൽ ധാരണയായതായി ഇരുരാജ്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്‌തു. തുടർന്ന്‌ റഷ്യയിൽ അഞ്ചുവർഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ്‌ ഷീ ജിൻപിങും ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top