ആഗ്ര
യുപി ആഗ്രയിൽ യമുനാ തീരത്ത് മുഗള്‍ കാലഘട്ടത്തിലുണ്ടാക്കിയ മനോഹരമായ നിര്‍മിതികളിലൊന്നായ സൊഹ്റ ബാഗ് (ബാഹി ജഹനാര ബീഗം) മൂന്ന് നില മണ്ഡപം തകര്‍ന്നുവീണതിൽ പ്രതിഷേധം. ആര്‍ക്കിയോളജിക്കൽ സര്‍വേ ഒഫ് ഇന്ത്യയുടെ മേൽനോട്ടത്തിലൂള്ള മൂന്നു നില മണ്ഡപത്തിലെ താഴത്തെ നില മാത്രമാണ് അവശേഷിക്കുന്നത്. അടുത്തിടെ പെയ്ത മഴയാണ് മണ്ഡപത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്തുവില കൊടുത്തും സംരക്ഷിക്കേണ്ട ഇത്തരം ചരിത്രനിര്‍മിതികളോടുള്ള അവഗണന ലജ്ജാകരമാണെന്ന് ഇന്ത്യാ പഠനങ്ങള്‍ നടത്തുന്ന ബ്രട്ടീഷ് ചരിത്രകാരനായ വില്ല്യം ഡാൽറിമ്പിള്‍ പ്രതികരിച്ചു.
മുഗൾ ഭരണത്തിലാണ് 1526ൽ യമുനാ തീരത്ത് വിശാലമായ സൊഹ്റ ബാഗ് പൂന്തോട്ടം സ്ഥാപിച്ചത്. അതിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലൊന്നാണ് ഞായറാഴ്ച തകര്‍ന്ന മണ്ഡപം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..