26 December Thursday

ഒമറിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന്‌ 
കോൺഗ്രസ്‌ നേതാവ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


ന്യൂഡൽഹി
ജമ്മു കശ്‌മീരിലെ ഗന്ധർബൽ മണ്ഡലത്തിൽ നാഷണൽ കോൺഫറൻസ്‌ ചെയർമാൻ ഒമർ അബ്‌ദുള്ളയ്‌ക്കെതിരെ സ്വതന്ത്രനായി മൽസരിക്കുമെന്ന് കോൺഗ്രസ്‌ നേതാവിന്റെ ഭീഷണി.  ഗന്ധർബൽ ജില്ലാ പ്രസിഡന്റ്‌ സാഹിൽ ഫാറൂഖാണ്‌ പാർടി സീറ്റ്‌ നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ബുധനാഴ്‌ച ജമ്മു കശ്‌മീരിൽ എത്താനിരിക്കെയാണ്‌ എൻസി,- കോൺഗ്രസ്‌ സഖ്യത്തെ  ഉലയ്‌ക്കും വിധമുള്ള പ്രഖ്യാപനം. ഗന്ധർബൽ ജില്ലയിലെ രണ്ട്‌ നിയമസഭാ മണ്ഡലത്തിലും നാഷണൽ കോൺഫറൻസാണ്‌ മൽസരിക്കുന്നത്‌.

എൻസിയും കോൺഗ്രസും സഖ്യത്തിലാണെങ്കിലും അഞ്ചിടത്ത്‌ സൗഹൃദ മൽസരമുണ്ട്‌. എന്തുകൊണ്ട്‌ ഗന്ധർബലിലും ഇത് ആയിക്കൂടാ. സൗഹൃദ മൽസരത്തിന്‌ നേതൃത്വം ഒരുക്കമല്ലെങ്കിൽ സ്വതന്ത്രനായി മൽസരിക്കും. –- സാഹിൽ ഫാറൂഖ്‌ ചോദിച്ചു. ഒന്നാം ഘട്ടത്തിൽ വോട്ടിലേക്ക്‌ നീങ്ങുന്ന അനന്ത്‌നാഗ്‌, റമ്പാൻ ജില്ലകളിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തുന്ന രാഹുൽ ഗാന്ധി ബുധനാഴ്‌ച തന്നെ  മടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top