12 December Thursday

ഉച്ചഭക്ഷണ തൊഴിലാളികൾ 
പാർലമെന്റ്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024


ന്യൂഡൽഹി
ഉച്ചഭക്ഷണ തൊഴിലാളികളുടെ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ മിഡ്‌ഡെ മീൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ(സിഐടിയു) നേതൃത്വത്തിൽ പാർലമെന്റ്‌ മാർച്ച്‌ നടത്തി. തൊഴിൽ സ്ഥിരപ്പെടുത്തുക, പ്രതിമാസ മിനിമം വേതനം 26,000 രൂപയായി ഉയർത്തി എല്ലാ മാസവും നൽകുക, സാമൂഹ്യ സുരക്ഷ പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉയർത്തിയത്‌.

സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി മാലിനി മെസ്‌ത, വൈസ്‌ പ്രസിഡന്റ്‌ ജയ്‌ഭഗവാൻ, അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, അംഗൻവാടി വർക്കേഴ്‌സ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ആർ സിന്ധു, ആശ ശർമ, കെ വി ദേവി തുടങ്ങിയവർ സംസാരിച്ചു. ജന്തർ മന്തറിൽ കേന്ദ്രീകരിച്ച്‌ നടന്ന മാർച്ചിലും ധർണയിലും എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള തൊഴിലാളികൾ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top