ന്യൂഡൽഹി
സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമോയെന്ന ചോദ്യത്തിന് നിലവിൽ പരിഗണിച്ചിട്ടില്ലെന്ന സ്ഥിരം മറുപടിയുമായി കേന്ദ്രം. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലെങ്കിലും പ്രഖ്യാപിക്കുമോ എന്ന അനുബന്ധ ചോദ്യത്തോട് ആരോഗ്യ മന്ത്രി ജെ പി നദ്ദ വ്യക്തമായി പ്രതികരിച്ചില്ല. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിലാണ് മറുപടി.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയുടെ ഭാഗമായി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) അനുവദിക്കുന്നതിൽ കേരളത്തെ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മന്ത്രി രാജ്യസഭയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് പുതിയ വിശദീകരണം.
ദേശീയ മെഡിക്കൽ കമീഷൻ(എൻഎംസി) എംബിബിഎസ് സീറ്റുകൾക്ക് പരിധി നിശ്‌ചയിക്കുന്ന മാർഗനിർദേശങ്ങളെക്കുറിച്ചുള്ള ആശങ്കയും ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ചു. 10 ലക്ഷം പേർക്ക് പരമാവധി 100 എംബിബിഎസ് സീറ്റ് എന്ന പരിധി നിശ്ചയിക്കുന്നതാണ് എൻഎംസിയുടെ മാർഗനിർദേശം.
ഈ നയം കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്രിട്ടാസ് പറഞ്ഞു. ഇതിനും മറുപടി പറയാൻ മന്ത്രി തയ്യാറായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..