ന്യൂഡൽഹി
ജമ്മു കശ്‌മീരിലെ നിയന്ത്രണരേഖയിൽ പട്രോളിങ്ങിനിടെ മരിച്ച സൈനികന്റെ ഭാര്യക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകിയ കേന്ദ്രസർക്കാരിന് സുപ്രീംകോടതി പിഴ ചുമത്തി . ‘ജോലിക്കിടെ മരിച്ച സൈനികന്റെ കുടുംബത്തോട് അൽപ്പം കാരുണ്യം കാണിക്കാമായിരുന്നു. അത് ചെയ്യാതെ അപ്പീൽ നൽകിയ നടപടി അംഗീകരിക്കാനാകില്ല. ഹർജിക്കാർ 50,000 പിഴ അടയ്‌ക്കണം. അത് മരിച്ച സൈനികന്റെ ഭാര്യക്ക് നൽകണം–- ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
2013 ജനുവരിയിലാണ് പട്രോളിങ് ജോലിയിലായിരുന്ന നായിക് ഇന്ദ്രജിത് സിങ്ങിനെ മരിച്ച നിലയിൽ ആശുപത്രിയിെ്ലത്തിച്ചത്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്ന് പിന്നീട് വ്യക്തമായി. ‘യുദ്ധത്തിനിടെ സംഭവിച്ച അത്യാഹിതം’ എന്ന ഗണത്തിലാണ് മരണം ആദ്യം ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് ‘സൈനിക സേവനവുമായി ബന്ധപ്പെട്ട അത്യാഹിതം’ എന്ന ഗണത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ഭാര്യ സരോജ ദേവിക്ക് കുടുംബപെൻഷൻ അനുവദിച്ചെങ്കിലും ലിബറലൈസ്‌ഡ് ഫാമിലി പെൻഷന് (എൽപിഎഫ്) വേണ്ടിയുള്ള അപേക്ഷ തള്ളി. തുടർന്ന്, സായുധസേനാ ട്രൈബ്യൂണലിൽനിന്ന് അനുകൂല വിധി അവർ നേടി. ഇതിനെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..