ന്യൂഡൽഹി
ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുത്ത വകയിൽ കേരളം മുടക്കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കുന്നത് കേന്ദ്രധനമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ഉറപ്പ്.
രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ അനുബന്ധചോദ്യത്തിനാണ് മറുപടി. ദേശീയപാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 6,000 കോടിയോളം രൂപ കേരളം ചെലവഴിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും ദേശീയപാത വികസനത്തിന് പണം സംഭാവന ചെയ്യാത്തപ്പോഴാണിത്. ഈ തുക കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കിയാൽ കേരളത്തിന് കൂടുതൽ പണം വിനിയോഗിക്കാൻ കഴിയുമെന്ന് ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു.
തന്റെ വകുപ്പുമായി നേരിട്ട് ബന്ധപ്പെടുന്നതല്ലെങ്കിലും നല്ല ആശയം എന്ന നിലയ്‌ക്ക് ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച ചെയ്യാമെന്ന് ഗഡ്കരി പ്രതികരിച്ചു. ദേശീയപാത വികസനത്തിനും അനുബന്ധ ഭൂമി ഏറ്റെടുക്കലിനും കേരള സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഗഡ്‌കരി അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..