26 December Thursday

കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റികളിൽ ഷാരൂഖ്‌ ഖാൻ ഒന്നാമത്‌ ; ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട്‌

വാണിജ്യകാര്യ ലേഖകൻUpdated: Friday Sep 6, 2024



കൊച്ചി
രാജ്യത്തെ നികുതിദായകരായ സെലിബ്രിറ്റികളിൽ മുന്നിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ.  ഫോർച്യൂൺ ഇന്ത്യ ബിസിനസ് മാ​ഗസിൻ പുറത്തുവിട്ട കണക്കുപ്രകാരം 2023–-24 സാമ്പത്തികവർഷം 92 കോടിയാണ് ഷാരൂഖ് നികുതി അടച്ചത്‌. 80 കോടിയുമായി തെന്നിന്ത്യൻ താരം വിജയ് രണ്ടാംസ്ഥാനത്തുണ്ട്‌. 75 കോടി നൽകിയ സൽമാൻ ഖാനും 71 കോടി  അടച്ച അമിതാഭ് ബച്ചനുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 14 കോടി നികുതി നൽകിയ നടൻ മോഹൻലാലുമുണ്ട്‌ പട്ടികയിൽ. ക്രിക്കറ്റ് താരങ്ങളിൽ വിരാട് കോഹ്‌ലിയാണ്‌ ഒന്നാമത്‌. 66 കോടി.  എം എസ് ധോണിയാണ് രണ്ടാംസ്ഥാനത്ത്. 38 കോടി. മൂന്നാമതുള്ള സച്ചിൻ ടെൻഡുൽക്കർ 28 കോടിയും നികുതി നൽകി. സൗരവ് ​ഗാം​ഗുലി (23 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി),  ഋഷഭ് പന്ത് (10 കോടി) എന്നിവരാണ്‌ തുടർന്നുള്ള സ്ഥാനങ്ങളിൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top