22 November Friday

ബിഹാറിൽ സംവരണം ഉയര്‍ത്തല്‍ ; ആർജെഡിയുടെ 
ഹർജിയിൽ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


ന്യൂഡൽഹി
ബിഹാറിൽ എസ്‌സി, എസ്‌ടി, ഒബിസി സംവരണം ഉയര്‍ത്തിയ നിയമഭേദഗതി റദ്ദാക്കിയ പട്‌ന ഹൈക്കോടതി ഉത്തരവിനെതിരെ ആർജെഡി നൽകിയ ഹർജിയിൽ കേന്ദ്ര-, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്‌. വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ബിഹാർ സംവരണനിയമഭേദഗതിയിലൂടെ പട്ടികജാതി, പട്ടികവർഗം, പിന്നാക്കം, അതിപിന്നാക്കം എന്നീ വിഭാ​ഗക്കാര്‍ക്കുള്ള സംവരണം 50 ശതമാനത്തിൽനിന്നും 65 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. 

സംസ്ഥാനത്ത്‌ സംവരണം ഉയര്‍ത്തേണ്ട അസാധാരണ സ്ഥിതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പട്‌ന ഹൈക്കോടതി ജൂണിൽ നിയമഭേദഗതി റദ്ദാക്കി. ജനസംഖ്യാനുപാതികമായി മാത്രം സംവരണം ഉയര്‍ത്താനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ബിഹാർ സർക്കാർ നൽകിയ ഹർജിയും സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top