കൊൽക്കത്ത> അന്തരിച്ച സിപിഐ എം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ (80)യുടെ മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് വൈദ്യ പഠനത്തിനായി കൈമാറും. അദ്ദേഹത്തിന്റെ തന്നെ ആഗ്രഹ പ്രകാരമാണ് തീരുമാനം.
തെക്കൻ കൊൽക്കത്തയിലെ ബാലിഗഞ്ചിലെ രണ്ട് മുറി സർക്കാർ അപ്പാർട്മെന്റിൽ രാവിലെ 8.20 ന് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് സംരക്ഷണ നടപടികൾക്ക് ശേഷം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
വെള്ളിയാഴ്ച രാവിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വെക്കും. വൈകുന്നേരം നാല് മണിവരെ ഓഫീസിൽ തുടരും. തുടർന്ന് വിലാപയാത്രയായി ഒരു കിലോ മീറ്റർ അകലത്തിലുള്ള എൻ ആർ എസ് മെഡിക്കൽ കോളേജിലേക്ക് സമർപ്പിക്കാനായി എത്തിക്കും.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അന്തിമോപചാരം അർപ്പിക്കാനായി വീട്ടിൽ എത്തിച്ചേർന്നു. മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റുവാങ്ങുക സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കുമെന്ന് അവർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..