13 November Wednesday

ഹിമാചൽ മുഖ്യമന്ത്രിക്ക്‌ സമൂസ കിട്ടിയില്ല; 
സിഐഡി അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

photo credit:X

ന്യൂഡൽഹി
ഹിമാചൽ പ്രദേശിലെ സുഖ്‌വീന്ദർ സുഖു സർക്കാരിനെ നാണംകെടുത്തി സമൂസ വിവാദം. മുഖ്യമന്ത്രിക്ക്‌ വാങ്ങിയ സമൂസ കാണാതായതിൽ കോൺഗ്രസ്‌ സർക്കാർ സിഐഡി അന്വേഷണം നടത്തി പരിഹാസ്യരായി.

ഡെപ്യൂട്ടി എസ്‌പി സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക്‌ കൊണ്ടുവന്ന സമൂസയും ലഘുഭക്ഷണവും കഴിച്ചത്‌ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരാണെന്നാണ്‌ കണ്ടെത്തൽ. സെപ്‌റ്റംബർ 21ന്‌ സിഐഡി ആസ്ഥാനത്ത്‌ മുഖ്യമന്ത്രിയുടെ സന്ദർശനത്തിടെയാണ്‌ സംഭവം. മുഖ്യമന്ത്രിക്ക്‌ ലഘുഭക്ഷണം ഏർപ്പെടാക്കാനായി ചുമതലപ്പെടുത്തിയ എസ്‌ഐ ഭക്ഷണം വാങ്ങാൻ എഎസ്‌ഐയേയും കോൺസ്‌റ്റബിളിനെയും പറഞ്ഞയച്ചു. ഇവർ മൂന്ന്‌ പെട്ടി ലഘുഭക്ഷണം വാങ്ങി മെക്കാനിക്കൽ ട്രാസ്‌പോർട്ട്‌ വിഭാഗത്തിൽ ഏൽപ്പിച്ചു. ഇത്‌ മുഖ്യമന്ത്രിക്കാണെന്ന്‌ അവർ അറിഞ്ഞിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top