23 November Saturday

വിചിത്ര നിർദേശവുമായി യുപി വനിതാ കമീഷൻ; ‘പുരുഷന്മാർ സ്ത്രീകളുടെ മുടി മുറിക്കേണ്ട, വസ്ത്രത്തിന്റെ അളവെടുക്കേണ്ട’

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ലഖ്‌നൗ
അതിക്രമങ്ങളിൽനിന്ന്‌ സ്‌ത്രീകളെ സംരക്ഷിക്കാൻ വിചിത്ര നിർദേശങ്ങളുമായി ഉത്തർപ്രദേശ്‌ വനിതാ കമീഷൻ. പുരുഷൻമാരായ തയ്യൽക്കാർ സ്‌ത്രീകളുടെ അളവെടുക്കരുത്‌, സലൂണിൽ പുരുഷന്മാർ സ്‌ത്രീകളുടെ മുടി മുറിക്കരുത്‌, സ്‌ത്രീകളുടെ ജിം, യോഗ ട്രെയിനർമാർ പുരുഷൻമാരാകരുത്‌, സ്‌ത്രീകളുടെ തുണിത്തരങ്ങൾ വിൽക്കുന്ന കടയിലെ വനിതാ ജീവനക്കാർ വേണം, ഡാൻസ്‌ പഠിപ്പിക്കാൻ വനിതാ അധ്യാപിക വേണം, സ്‌കൂൾ ബസിൽ വനിതാ സുരക്ഷാ ജീവനക്കാരിയോ അധ്യാപികയോ ഉണ്ടാകണം തുടങ്ങിയവയാണ്‌ ശുപാർശകൾ. ഇവിടങ്ങളിലെല്ലാം സിസിടിവി ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്‌.

സ്‌ത്രീകളെ മോശമായി സ്‌പർശിക്കുന്നതും പുരുഷൻമാരുടെ ദുരുദ്ദേശപരമായ ഇടപെടലുകളും ചെറുക്കാനാണ്‌ ഈ നിർദേശങ്ങളെന്നും വനിതാ കമീഷൻ പറയുന്നു. ചെയർപേഴ്‌സൺ ബബിത ചൗഹാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ഒക്‌ടോബർ 28ന്‌ നടന്ന യോഗത്തിൽ വനിതാ കമീഷൻ പാനൽ അംഗീകരിച്ചു. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും അതിനെ പ്രതിരോധിക്കാൻ നിർദേശങ്ങൾ സഹായകമാകുമെന്നുമാണ്‌ ബബിതയുടെ വാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top