ന്യൂഡൽഹി
മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ പുറത്തുവന്ന തെളിവുകളുടെ വിശ്വാസ്യത പരിശോധിക്കാമെന്ന് സുപ്രീംകോടതി. കലാപം ആളിക്കത്തിക്കാൻ ബിരേൻസിങ് പ്രവർത്തിച്ചെന്ന് സൂചിപ്പിക്കുന്ന ഫോൺ സംഭാഷണങ്ങളുടെ ശബ്‌ദരേഖകളുടെ വിശ്വാസ്യത പരിശോധിക്കാമെന്നാണ് ഉറപ്പുനൽകിയത്. ശബ്‌ദരേഖകൾ കോടതി മുമ്പാകെ ഹാജരാക്കാൻ ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഢ് നിർദേശിച്ചു.
ശബ്‌ദരേഖകൾ സംഘർഷങ്ങളെ കുറിച്ച് അന്വേഷിക്കുന്ന അജയ് ലാംബാ കമീഷൻ മുമ്പാകെ ഹാജരാക്കിയിട്ടും അന്വേഷണം നടത്തുന്നില്ലെന്ന് കുക്കി സംഘടനയ്‌ക്ക് വേണ്ടി അഡ്വ. പ്രശാന്ത്‌ഭൂഷൺ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത ശക്തമായി എതിർത്തെങ്കിലും കോടതി പരിഗണിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..