23 December Monday
അദാനി ബന്ധം പരസ്യപ്പെടുത്തിയ മാധ്യമ ഗ്രൂപ്പ്

ഇന്ത്യയെ സംബന്ധിച്ച് വലിയ രഹസ്യം പുറത്ത് വിടാനൊരുങ്ങുന്നതായി ഹിൻഡൻബർഗ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ന്യൂഡൽഹി> ഇന്ത്യയെ സംബന്ധിച്ച വലിയ രഹസ്യം ഉടൻ പുറത്ത് വിടാനുണ്ടെന്ന് ഹിൻഡൻബർഗ് റിസർച്ച്. അമേരിക്ക ആസ്ഥാനമായിട്ടുള്ള ഷോർട്ട് സെല്ലർ സമൂഹമാധ്യമമായ ഹിൻഡൻബർഗ് എക്‌സിലൂടെയാണ് പ്രഖ്യാപനം നടത്തിത്. അദാനിഗ്രൂപ്പിന്റെ ബിസിനസ്സ് ഓഹരി ക്രിത്രിമങ്ങളെ കുറിച്ച് 2023 ജനുവരിയിൽ ഇവർ നടത്തിയ വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.

അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും വലിയ രീതിയിൽ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും വിവരങ്ങൾ റിപ്പോർട്ട് പുറത്ത് കൊണ്ടു വന്നു.

129 പേജുള്ള റിപ്പോർട്ട് രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണ്. നരേന്ദ്ര മോദി സർക്കാരിന്റെ ക്രോണി ക്യാപിറ്റൽ ശ്രംഖലാ ബന്ധങ്ങൾ കൂടി ഇതോടെ വലിയ ചർച്ചകൾക്ക് വിധേയമായി.

അടുത്ത സുപ്രധാന റിപ്പോർട്ട് പുറത്തുവിടുമെന്നാണ് ഇപ്പോൾ ഹിൻഡൻബർഗ് അറിയിച്ചിരിക്കുന്നത്. ഇത് അദാനി ഗ്രൂപ്പിനെ കുറിച്ചുള്ളതാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top