ലഖ്നൗ
"സനാതനര്‍ക്കു'മാത്രമേ കുംഭമേളയോടനുബന്ധിച്ച് ഭക്ഷണശാലകള്‍ അനുവദിക്കാവൂവെന്ന് സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്. യുപി പ്രയാഗ് രാജിൽ അടുത്ത വര്‍ഷം നടക്കുന്ന കുംഭമേളയിൽ "മതശുദ്ധി' ഉറപ്പാക്കാനാണ് നിര്‍ദേശം. ഭക്ഷണത്തിൽ "തുപ്പുന്നതടക്കമുള്ള' സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. "അശുദ്ധമാക്കി'യത് കഴിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അഖാഡ പരിഷത്ത് അധ്യക്ഷൻ രവീന്ദ്ര പുരി പറഞ്ഞു.
കുംഭമേളയുമായി ബന്ധപ്പെട്ട ഉറുദു വാക്കുകള്‍ ഹിന്ദിയിലാക്കണമെന്നും നിര്‍ദേശമുണ്ട്. "ഷാഹി സ്‌നാൻ,' "പെഷ്‍വായി' എന്നിവയ്‌ക്ക് പകരം "രാജസി സ്‌നാൻ,' "ഛാവനി പ്രവേശ്' എന്നിവ ഉപയോഗിക്കണമെന്നാണ് ആവശ്യം. "സനാതനധര്‍മ'ത്തിൽ വിശ്വസിക്കുന്നവര്‍ മാത്രമേ കുംഭമേളയ്‌ക്ക് വരാവൂവെന്നും ആധാര്‍ പരിശോധിച്ച ശേഷമേ ആളുകളെ കയറ്റാവൂവെന്നും ജുന അഖാഡ തലവൻ ഹരിഗിരി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..