22 December Sunday

യുഎഇ, ഇന്ത്യൻ കമ്പനികൾ 
10 കരാറിൽ ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


ന്യൂഡൽഹി
മുംബൈയിൽ യുഎഇ ഇന്ത്യ ബിസിനസ് ഫോറത്തില്‍ ഇന്ത്യൻ കമ്പനികൾ  യുഎഇയുമായി പത്തുകരാറിൽ ഒപ്പിട്ടു. യുഎഇ ധനമന്ത്രാലയവും എംബസിയും ഇന്ത്യൻ വാണിജ്യവ്യവസായ മന്ത്രാലയവും സംയുക്തമായാണ് ബിസിനസ് ഫോറം സം​ഘടിപ്പിച്ചത്. 

ഇന്ത്യ സന്ദര്‍ശിക്കുന്ന  അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം യുഎഇ കാബിനറ്റ് മന്ത്രിമാരും പങ്കെടുത്തു. യുഎഇയെ പ്രധാനപങ്കാളിയായാണ് ഇന്ത്യ കാണുന്നതെന്ന് കേന്ദ്രവാണിജ്യമന്ത്രി പിയൂഷ് ​ഗോയൽ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും വ്യവസായികളും വിദ​ഗ്ധരും പങ്കെടുത്തു.

ഇന്ത്യൻ ജൈവ ഉൽപ്പന്നങ്ങള്‍ യുഇഎയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ലുലു  ​ഗ്രൂപ്പ് കരാറൊപ്പിട്ടു. തുറമുഖം, ഇന്ധനം തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളും കരാറുകളിൽ ഒപ്പിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top