23 November Saturday

വിട രത്തൻ ടാറ്റ ; ഇതിഹാസ വ്യവസായിക്ക് വിടനൽകി രാജ്യം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

മുംബൈ
ടാറ്റ ​ഗ്രൂപ്പിനെ ആ​ഗോളതലത്തിലേക്ക് വളര്‍ത്തിയ ഇതിഹാസ വ്യവസായി രത്തൻ ടാറ്റയ്ക്ക് വിടനൽകി രാജ്യം. മുംബൈ വര്‍ളിയിലെ ശ്മശാനത്തിൽ വ്യാഴം വൈകിട്ട്  മഹാരാഷ്ട്ര സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോ​ഗിക ബ​ഹുമതികളോടെയായിരുന്നു സംസ്കാരം. പാഴ്സി പുരോഹിതരുടെ നേതൃത്വത്തിൽ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു.

മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയാണ് ടാറ്റ സൺസ് എമിരറ്റസ് ചെയര്‍മാൻ രത്തൻ ടാറ്റ വിടവാങ്ങിയത്.  ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറടക്കം നിരവധി പേര്‍ കൊളാബയിലെ വീട്ടിലെത്തി ആദരമര്‍പ്പിച്ചു.  പിന്നീട് വെള്ളപ്പൂക്കളാൽ അലങ്കരിച്ച വാഹനത്തിൽ മൃതദേഹം സൗത്ത് മുംബൈയിലെ നാഷണൽ സെന്റര്‍ ഫോര്‍ പെര്‍‌ഫോമിങ് ആര്‍ട്സിലേക്ക് പൊതുദര്‍ശനത്തിനുകൊണ്ടുപോയി.

മുകേഷ് അംബാനി, നിത അംബാനി, കെ എം ബിര്‍ള തുടങ്ങിയ വ്യവസായ പ്രമുഖരും ആമിര്‍ഖാനടക്കമുള്ള സിനിമതാരങ്ങള്‍, കേന്ദ്രമന്ത്രിമാരായ പിയുഷ് ​ഗോയിൽ, രാംദാസ് അത്താവലെ, മുഖ്യമന്ത്രി ഏക്‍നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ്, ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എൻസിപി (എസ്‍പി) അധ്യക്ഷൻ ശരദ് പവാര്‍ തുടങ്ങി വിവിധനേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് അഞ്ചോടെ വര്‍ളിയിലെ ശ്മശാനത്തിലെത്തിച്ചു. വിവിധ മത പുരോഹിതരും സംസ്കാരചടങ്ങിന് സാക്ഷിയായി. മരണനാന്തരബഹുമതിയായി രത്തൻ ടാറ്റയ്ക്ക് ഭാരതരത്ന നൽകണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top