27 December Friday

വിദേശനാണ്യ വിനിമയ നിയമ ലംഘനം; തമിഴ്‌നാട്ടിൽ ഇ ഡി പരിശോധന

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ചെന്നൈ> വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് തമിഴ്‌നാട്ടിലെനിരവധി ഇടങ്ങളിൽ പരിശോധന നടത്തി. തിങ്കളാഴ്ച യായിരുന്നു പരിശോധന.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) പ്രകാരം ഫയൽ ചെയ്ത കേസിൽ പത്തോളം സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. വിദേശനാണ്യ വിനിമയ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top