17 September Tuesday

ഇന്ത്യയെ ഒന്നിപ്പിക്കുന്നത് ജാതിവ്യവസ്ഥ: ആർഎസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


ന്യൂഡൽഹി
ജാതിവ്യവസ്ഥയാണ്‌ ഇന്ത്യൻ സമൂഹത്തെ ഏകീകരിക്കുന്ന ഘടകമെന്ന അവകാശവാദവുമായി ആർഎസ്‌എസ്‌ വാരിക പാഞ്ചജന്യ. എഡിറ്റർ ഹിതേഷ്‌ ശങ്കറാണ്‌ ജാതിവ്യവസ്ഥയെ ന്യായീകരിച്ചുകൊണ്ടുള്ള മുഖപ്രസംഗം എഴുതിയത്‌.

‘വിവിധ വിഭാഗം ജനങ്ങളെ അവരുടെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരംതിരിച്ച്‌ നിർത്തുന്ന ഒരു ശൃംഖലയായിരുന്നു ഇന്ത്യയിലെ ജാതിവ്യവസ്ഥ. ബ്രിട്ടീഷുകാർ അധിനിവേശ നീക്കത്തിനുള്ള വെല്ലുവിളി ആയാണ്‌ ജാതിവ്യവസ്ഥയെ കണ്ടത്‌. അധിനിവേശ ശക്തികൾ എക്കാലവും ജാതിയെ ലക്ഷ്യംവച്ചു. മുഗളന്മാർ അധികാരത്തിന്റെ വാളുകൊണ്ടാണ്‌ നേരിട്ടത്‌. മിഷണറിമാർ സേവനവും നവീകരണവുംകൊണ്ടും. ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള മിഷണറിമാർ നേടിയ അവബോധം ഉപയോഗിച്ചാണ്‌ ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച്‌ ഭരിക്കുന്നതിനുള്ള നയം രൂപീകരിച്ചത്‌.'–- മുഖപ്രസംഗത്തിൽ പറയുന്നു.

  കഴിഞ്ഞ പാർലമെന്റ്‌ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ ജാതിയെക്കുറിച്ചുള്ള ബിജെപി എംപി അനുരാഗ്‌ താക്കൂറിന്റെ പരാമർശം വിവാദമായതിന്‌ പിന്നാലെയാണ്‌ ജാതിയെ ന്യായീകരിച്ചുള്ള മുഖപ്രസംഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top