18 September Wednesday

ശിക്ഷാ ഇളവിനുള്ള 
അപേക്ഷ തള്ളിയാൽ 
ഉടൻ തടവുകാരെ അറിയിക്കണം : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


ന്യൂഡൽഹി
ശിക്ഷാ ഇളവിനുള്ള അപേക്ഷകൾ തള്ളുകയാണെങ്കിൽ അക്കാര്യം അപേക്ഷ  നൽകിയ തടവുകാരെ ഉടനെ അറിയിക്കണമെന്ന്‌ സുപ്രീംകോടതി. ഉടൻ വിവരം ലഭിച്ചാലേ തടവുകാർക്ക്‌ അടുത്ത നിയമസാധ്യത പ്രയോഗിക്കാനാവൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിയമസഹായം ആവശ്യമുള്ള തടവുകാർക്ക്‌ നാഷണൽ ലീഗൽ സർവീസസ്‌ അതോറിറ്റി (നാൽസ) ആവശ്യമായ സഹായങ്ങൾ നൽകണമെന്നും നിർദേശിച്ചു.

ശിക്ഷാ ഇളവ്‌ സംബന്ധിച്ച്‌ സംസ്ഥാനങ്ങൾക്കിടയിൽ ഏകീകൃതനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി സ്വമേധയാ എടുത്തിട്ടുള്ള കേസ്‌ പരിഗണിക്കവേയാണ്‌ നിരീക്ഷണം. നിലവിൽ ജയിലുകളിലുള്ള തടവുകാരിൽ ഭൂരിപക്ഷവും വിചാരണത്തടവുകാരാണെന്നും അവർക്ക്‌ ലഭിച്ചേക്കാവുന്ന പരമാവധി ശിക്ഷ ഇതിനോടകം അനുഭവിച്ചവരാണെന്നുമുള്ള വസ്‌തുത കോടതി ചൂണ്ടിക്കാട്ടി. ശിക്ഷയുടെ പകുതിയെങ്കിലും അനുഭവിച്ച്‌ തീർത്ത തടവുകാരെ ജാമ്യത്തിൽ വിടാനുള്ള മാർഗരേഖകൾ പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top