24 December Tuesday

വിയറ്റ്‌നാം കമ്യൂണിസ്റ്റ്‌ പാർടി
പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർടി പൊളിറ്റ്‌ബ്യൂറോ അംഗം നിയെൻ താങ് സിപിഐ എം പൊളിറ്റ്ബ്യുറോ അംഗവും കോ ഓര്‍ഡിനേറ്ററുമായ 
പ്രകാശ്‌ കാരാട്ടിന്‌ ഉപഹാരം നൽകുന്നു


ന്യൂഡൽഹി
വിയറ്റ്‌നാം കമ്യൂണിസ്റ്റ്‌ പാർടിയുടെ പ്രതിനിധി സംഘം സിപിഐ എം നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. പൊളിറ്റ്‌ബ്യൂറോ അംഗവും ഹോചിമിൻ ദേശീയ പൊളിറ്റിക്കൽ അക്കാദമി പ്രസിഡന്റുമായ നിയെൻ താങിന്റെ നേതൃത്വത്തിൽ 12 അംഗ സംഘമാണ്‌ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിൽ എത്തിയത്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും കോ ഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌, പിബി അംഗം എം എ ബേബി, കേന്ദ്രക്കമ്മിറ്റിയംഗം ആർ അരുൺ കുമാർ എന്നിവരുമായുള്ള ചർച്ച ഒരു മണിക്കൂർ നീണ്ടു.  ഏപ്രിലിൽ തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസിന്‌ വിയറ്റ്‌നാം കമ്യൂണിസ്റ്റ്‌ പാർടിയുടെ ആശംസ നിയെൻ താങ്‌ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും രാഷ്‌ട്രീയ സ്ഥിതി ചർച്ച ചെയ്‌തെന്നും പാർടികൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും പ്രകാശ്‌ കാരാട്ട്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top