27 December Friday

കോർപറേറ്റ്‌ പ്രീണന നയങ്ങള്‍ക്കെതിരെ 26ന്‌ സംയുക്ത റാലി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ  കോർപറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരെയുള്ള  പ്രക്ഷോഭം തീവ്രമാക്കുന്നതിന്റെ ഭാഗമായി നവംബർ 26ന്‌ സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഡൽഹിയിലും രാജ്യവ്യാപകമായി ജില്ലാതലത്തിലും റാലി നടത്തും. ഐതിഹാസിക കർഷക പ്രക്ഷോഭത്തിന്റെയും 2020ലെ പൊതുപണിമുടക്കിന്റെയും വാർഷികത്തോടനുബന്ധിച്ചാണ്‌ റാലികൾ സംഘടിപ്പിക്കുന്നത്‌. സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്‌ത മിനിമം താങ്ങുവില ഉറപ്പാക്കുക, നാല്‌ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം 26,000രൂപയാക്കുക, കാർഷിക കടം എഴുതിത്തള്ളുക, പൊതുമേഖലയുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടഞ്ഞ്‌ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം. 

2021ൽ മുൻ മോദി സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ അപ്പാടെ ലംഘിക്കപ്പെട്ടെന്ന്‌ സംയുക്ത പ്രസ്‌താവനയിൽ എസ്‌കെഎമ്മും ട്രേഡ്‌ യൂണിയനുകളും അറിയിച്ചു.  മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭ തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ പതിനാല്‌ സംസ്ഥാനങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ കർഷകരും തൊഴിലാളികളും പ്രചാരണം ശക്തമാക്കി. പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ   തൊഴിലാളികൾ, സ്‌ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളോടും  സംഘടനകൾ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top