22 December Sunday

കാവടി യാത്ര: 17000 മരം മുറിച്ചുമാറ്റി യുപി സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


ലഖ്നൗ
കാവടി യാത്രയ്‌ക്ക്‌ പുതിയ പാതയൊരുക്കാന്‍ യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ മുറിച്ചുമാറ്റിയത് 17,607 മരം. ​ഗാസിയാബാദ്, മീററ്റ്, മുസഫര്‍ ജില്ലകളിലായി 33,776 മരം മുറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോ​ഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

​ഗാസിയാബാദിലെ മുറാദ്ന​ഗര്‍ മുതല്‍ മുസഫര്‍ന​ഗറിലെ പുര്‍കാജി വരെ പുതിയ പാതയൊരുക്കാന്‍ വ്യാപകമായി മരം മുറിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top