03 December Tuesday

കേന്ദ്ര അവഗണന ; ബിഎസ്‌എൻഎൽ–എംടിഎൻഎൽ
പെൻഷൻകാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ബിഎസ്‌എൻഎൽ– എംടിഎൻഎൽ പെൻഷൻകാർ ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ 
വി എ എൻ നമ്പൂതിരി സംസാരിക്കുന്നു


ന്യൂഡൽഹി
നാല്‌ ലക്ഷത്തോളം ബിഎസ്‌എൻഎൽ–- എംടിഎൻഎൽ പെൻഷൻകാരെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതിനെതിരെ ജന്തർ മന്തറിൽ എട്ടുസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

എട്ട്‌  വർഷം മുമ്പ്‌  നടപ്പാക്കേണ്ട പെൻഷൻ പരിഷ്‌കരണം അനന്തമായി നീളുന്നതിനെതിരെയാണ്‌ പ്രതിഷേധം.  പെൻഷൻ വിഷയത്തിൽ വാജ്‌പേയി സർക്കാരും മോദിസർക്കാരും നൽകിയ വാഗ്‌ദാനങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന്‌ നേതാക്കൾ ചൂണ്ടിക്കാട്ടി.

വി എ എൻ നമ്പൂതിരി അധ്യക്ഷനായി. കെ രാഘവേന്ദ്രൻ പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്‌തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ഡി കെ ദേബ്‌നാഥ്‌, ഡി ഡി മിസ്‌ത്രി, വി കെ തോമർ, ജി എൽ ജോഗി, എച്ച്‌ എഫ്‌ ചൗധരി, തോമസ്‌ ജോൺ, ആർ കെ മുണ്ട്‌ഗൽ, വി കെ ഗങ്‌വർ, ചരൺസിങ്‌ എന്നിവർ സംസാരിച്ചു. കൺവീനർ കെ ജി ജയരാജ്‌ സ്വാഗതവും എം ആർ ദാസ്‌ നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top