ന്യൂഡൽഹി
ജഡ്‌ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും അത്തരം പ്ലാറ്റ്‌ഫോമുകളിൽ വിധികളെക്കുറിച്ച് അഭിപ്രായം പറയരുതെന്നും സുപ്രീംകോടതി. പ്രവർത്തനം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈക്കോടതി രണ്ട് വനിത ജഡ്‌ജിമാരെ പുറത്താക്കിയതിൽ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് ജസ്‌റ്റിസുമാരായ നാഗരത്ന, എൻ കെ സിങ് എന്നിവരുടെ ബെഞ്ചിന്റെ ഉപദേശം. പുറത്താക്കപ്പെട്ട സരിത ചൗധരി ഫെയ്‌സ്‌ബുക്കിലൂടെ അഭിപ്രായ പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..