20 December Friday

കൊൽക്കത്തയിൽ ആശുപത്രിയിൽ 
വീണ്ടും ആക്രമണം

ഗോപിUpdated: Monday Oct 14, 2024


കൊൽക്കത്ത
സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും സുരക്ഷ  ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡോക്ടർമാരുടെ നിരാഹാരസമരം തുടരുന്നതിനിടെ കൊൽക്കത്തയിലെ എസ്എസ്‌കെഎം സർക്കാർ ആശുപത്രിയിൽ സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം. പുറത്തുനിന്നുള്ള അക്രമി സംഘം ആശുപത്രിക്കുള്ളിൽകടന്നുകയറി രോഗികളുൾപ്പടെയുള്ളവരെ ആക്രമിച്ചു.

ആക്രമണത്തിൽ ട്രോമ കെയർ വിഭാഗത്തിൽ ചികിത്സയിലുള്ള ഒരു യുവാവിന് സാരമായ പരിക്കേറ്റു. രോഗികളെ സന്ദർശിക്കാനെത്തിയ ഏതാനും പേർക്കും പരിക്കുണ്ട്‌. അതേസമയം, ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ  ഡോക്‌ടർമാർ തുടുരന്ന നിരാഹാരസമരം ഒമ്പതാം ദിവസം പിന്നിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top