14 October Monday

മദ്രസാബോർഡ്‌ പൂട്ടുന്നതല്ല പരിഹാരമെന്ന്‌ 
മുസ്ലിം സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


ന്യൂഡൽഹി
മദ്രസാബോർഡുകളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കണമെന്നും അടച്ചുപൂട്ടലല്ല പരിഹാരമെന്നും മുസ്ലിം സംഘടനകൾ. ദേശീയ ബാലാവകാശ കമീഷൻ നിർദേശത്തിലാണ്‌ പ്രതികരണം.  സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും കമീഷൻ നിർദേശം കോടതി നൽകിയ സ്‌റ്റേയ്‌ക്ക്‌ വിരുദ്ധമാണോയെന്ന്‌ പരിശോധിക്കുമെന്നും യുപി മദ്രസ ടീച്ചേഴ്‌സ് അസോസിയേഷൻ  പ്രതികരിച്ചു. വാരണാസിയിൽമാത്രം 100 അംഗീകൃത മദ്രസകളുണ്ടന്നും അതിലെ 20 ശതമാനം കുട്ടികളും ഇതരസമുദായക്കാരാണെന്നും  മദ്രസ പ്രിൻസിപ്പൽ ദിവാൻ സാഹിബ് ജമൂൻ ഖാൻ പറഞ്ഞു. സംസ്‌കൃതം, അറബിക്, പേർഷ്യൻ  പൗരസ്ത്യ ഭാഷകളും മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട്‌. നവീകരണം ആവശ്യമുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് അംഗീകരിക്കാനാവില്ല–-അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top