22 November Friday

നിർഭയ കേസ്‌: വിനയ്‌ശർമയുടെ നിയമസാധ്യത അവസാനിച്ചു

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020

ന്യൂഡൽഹി > ദയാഹർജി രാഷ്‌ട്രപതി തള്ളിയതിനെതിരെ നിർഭയ കേസ്‌ കുറ്റവാളി വിനയ്‌ശർമ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.  ജസ്‌റ്റിസ്‌ ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗബെഞ്ചാണ്‌ ഹർജി തള്ളിയത്‌. 

സൂക്ഷ്‌മപരിശോധനയിൽ ഹർജി നിലനിൽക്കാൻ നിയമപരമായ സാഹചര്യങ്ങൾ ഒന്നുമില്ലെന്ന്‌ മൂന്നംഗബെഞ്ച്‌ ചൂണ്ടിക്കാട്ടി. ഇതോടെ ശിക്ഷയിൽ ഇളവ്‌ തേടാനുള്ള വിനയ്‌ശർമയുടെ നിയമസാധ്യതകൾ അവസാനിച്ചു. ഹർജി പരിഗണിച്ച അവസരത്തിൽ രാഷ്ട്രപതിക്ക്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യമായ എല്ലാ രേഖകളും എത്തിച്ചുകൊടുത്തില്ല, മതിയായ പരിശോധനകൾ നടത്താതെയാണ്‌ രാഷ്ട്രപതി ഹർജി തള്ളിയത്‌ - തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചാണ്‌ വിനയ്‌ശർമ ഹർജി സമർപ്പിച്ചിരുന്നത്‌. ഈ രണ്ട്‌ വാദവും നിലനിൽക്കില്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു.

നേരത്തെ കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ്‌സിങ്ങിന്റെ ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി ഇതേ ബെഞ്ച്‌ തള്ളിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top