24 November Sunday

സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മോശമെന്ന്‌ ഐഎംഎഫ്‌

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020

ന്യൂഡൽഹി > ഇന്ത്യയിലെ സാമ്പത്തികാന്തരീക്ഷം പ്രതീക്ഷിച്ചതിലും ദുർബലമാണെന്ന്‌ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്‌). ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പൊതുബജറ്റിനെ കുറിച്ച്‌ മാധ്യമങ്ങൾ അഭിപ്രായം ആരാഞ്ഞപ്പോളായിരുന്നു ഐഎംഎഫ്‌ വക്താവ്‌ ജെറി റൈസിന്റെ തുറന്നുപറച്ചിൽ. ‌

കടബാധ്യതകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ധനസ്ഥിരത ഉറപ്പുവരുത്തുന്നതിന്‌ സർക്കാർ ഊന്നൽ നൽകണം. ഒപ്പം കൂടുതൽ ഘടനാപരവും ധനപരവുമായ പരിഷ്‌കാരങ്ങൾക്കും തയ്യാറാകണം. ബജറ്റിൽ കൂടുതൽ അയവേറിയ ധനനിലപാട്‌ സ്വീകരിച്ചത്‌ ഇപ്പോഴത്തെ സാഹചര്യത്തിൽ ശരിയായ സമീപനമാണ്‌. എന്തായാലും മുമ്പ്‌ കരുതിയതിനേക്കാളും ഇന്ത്യയുടെ സാമ്പത്തികാന്തരീക്ഷം ദുർബലമാണ്‌–- റൈസ്‌ പറഞ്ഞു.

നടപ്പുവർഷത്തെ ഇന്ത്യൻ ജിഡിപി വളർച്ച 4.8 ശതമാനമായിരിക്കുമെന്നാണ്‌ ഐഎംഎഫ്‌ വിലയിരുത്തൽ. ഇന്ത്യൻ ജിഡിപി 6.1 ശതമാനം വളർച്ച കൈവരിക്കുമെന്നാണ്‌ ഐഎംഎഫ്‌ കഴിഞ്ഞ ഒക്ടോബറിൽ പ്രവചിച്ചിരുന്നത്‌. ഇതാണ്‌ പിന്നീട്‌ 4.8 ശതമാനത്തിലേക്ക്‌ താഴ്‌ത്തിയത്‌. നടപ്പുസാമ്പത്തികവർഷം രണ്ടാംപാദത്തിൽ 4.5 ശതമാനം വളർച്ച മാത്രമാണ് ഇന്ത്യക്ക്‌ കൈവരിക്കാനായത്‌. കഴിഞ്ഞ ആറുവർഷ കാലയളവിലെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്‌. നടപ്പുവർഷം 5 ശതമാനം വളർച്ചയാണ്‌ ബജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ളത്‌. ഇത്‌ യാഥാർഥ്യമായാൽ കഴിഞ്ഞ 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായി മാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top