ന്യൂഡൽഹി
ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചതിന് യോഗി സർക്കാർ ബുൾഡോസർ കൊണ്ട് തകർത്ത വീട് ‘പ്രതി’യുടെ പേരിൽ ഉള്ളതല്ലെന്നതിന് തെളിവ് പുറത്ത്.
ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ കൗൺസിലർ അഫ്രീൻ ഫാത്തിമയുടെ പിതാവ് മുഹമ്മദ് ജാവേദിനെ കേസില്‍ പ്രതിയാക്കിയതിന് പിന്നാലെ ഞായർ രാവിലെ വീട് തകര്‍ക്കുകയായിരുന്നു. എന്നാല്‍, വീട് അഫ്രീന്റെ അമ്മ പര്‍വീണ്‍ ഫാത്തിമയുടെ പേരിലാണെന്നതിന്റെ രേഖ പുറത്തുവന്നു.
പ്രയാഗ്‌രാജ് വികസന അതോറിറ്റിയിൽ കരം അടച്ചതിന്റയും വെള്ളക്കരമൊടുക്കിയതിന്റേയും രേഖകള്‍ പര്‍വീണിന്റെ പേരാണ്. നോട്ടീസ് നൽകാതെ വീട് തകർത്തതെന്ന വസ്തുത പുറത്തുവന്നതിന് പിന്നാലെ വീട് പ്രതിയുടെ പേരിലുള്ളതല്ലെന്ന് തെളിഞ്ഞതോടെ യുപി സര്‍ക്കാരും ബിജെപി വെട്ടിലായി. "അനധികൃത'മെന്നു പറഞ്ഞ് പൊളിച്ച വീടിന്റെ നികുതിയടക്കം സ്വീകരിച്ചതിന് സർക്കാർ വിശദീകരണം നല്‍കേണ്ടിവരും.
മുസ്ലിംവ്യക്തി നിയമമനുസരിച്ച് ഭാര്യയുടെ സ്വത്ത് ഭർത്താവിന് അവകാശപ്പെട്ടതല്ല. ഇതും കോടതിയിൽ സർക്കാരിന് വെല്ലുവിളിയാകുമെന്ന് അഭിഭാഷകൻ കെ കെ റോയി പറഞ്ഞു. പ്രയാഗ്‌രാജ് സംഘർഷത്തിന്റെ മുഖ്യസൂത്രധാരൻ എന്നാരോപിച്ചാണ് മുഹമ്മദ് ജാവേദിനെ അറസ്റ്റുചെയതത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..