18 September Wednesday

ബാരാമുള്ളയിൽ 3 ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024


ശ്രീ​ന​ഗര്‍
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പത്താൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.  നിരവധി ആയുധങ്ങളും പിടികൂടി. സൈന്യവും ജമ്മു  കശ്മീര്‍‌ പൊലീസും സംയുക്തമായി വെള്ളിയാഴ്ച രാത്രിയോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. വെള്ളിയാഴ്ച കത്വയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.  കിഷ്‌ത്വാറിലെ ചാത്രുവിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. പരിക്കേറ്റ് രണ്ട് സൈനികര്‍ ചികിത്സയിലാണ്. 

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെയാണ് ആശങ്കപടര്‍ത്തി ഭീകരാക്രമണം തുടരുന്നത്.  16 മണ്ഡലങ്ങളിൽ ഒന്നാംഘട്ട വോട്ടെടുപ്പ്  18നാണ്. ശനിയാഴ്ച ദോഡയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മോദി പങ്കെടുത്തു. ഇതിന്റെ ഭാ​ഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top