15 December Sunday

5 വര്‍ഷം, രാജ്യത്ത് 7.7 ലക്ഷം മരണം റോഡ് അപകടമരണം: കൂടുതൽ യുപിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

ന്യൂഡൽഹി
അഞ്ചുവര്‍ഷത്തിനിടെ (2018–-2022) രാജ്യത്തുണ്ടായ റോഡ് അപകട മരണങ്ങളിൽ ഏറ്റവും കൂടുതൽ യുപിയിൽ. 1,07,882 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ  84,316 പേര്‍ക്കും മഹാരാഷ്‌ട്രയിൽ 66,370 പേര്‍ക്കും ജീവൻ നഷ്ടമായി. രാജ്യത്ത് ആകെ 7,77,423 പേരാണ്  ഈ കാലയളവിൽ മരിച്ചത്. കേന്ദ്ര ഉപരിതല ​ഗതാ​ഗതമന്ത്രാലയമാണ് കണക്കുപുറത്തുവിട്ടത്. മധ്യപ്രദേശ് (58,580), കര്‍ണാടകം (-53,448),  രാജസ്ഥാൻ (-51,280), ആന്ധ്രപ്രദേശ് (-39,058), ബിഹാര്‍ (36,191), തെലങ്കാന (35,565), ​ഗുജറാത്ത് (36,626) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ പത്തിലുള്ള മറ്റു സംസ്ഥാനങ്ങള്‍. അഞ്ചുവര്‍ഷത്തിനിടെ കേരളത്തിൽ 19468 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. 2022ൽ മാത്രം രാജ്യത്ത് ആകെ 1,68,491 ജീവനാണ് നിരത്തിൽ പൊലിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top