27 December Friday
ചേലക്കര, പാലക്കാട്, വയനാട് പാർലമെന്റ് മണ്ഡലങ്ങളും

തെരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം; കേരളത്തിലെ തീയതികളും പ്രഖ്യാപിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീർ, ഝാർഖണ്ഡ്‌, ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകളും നടക്കാനിരിക്കുന്നു.  വൈകിട്ട് മൂന്നുമണിക്ക് വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിക്കും.

 

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും ഇതിൽ ഉൾപ്പെടും എന്നാണ് കരുതുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം ഉണ്ടാവേണ്ടതാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരാലോചന നടത്താനും സാധ്യതയുണ്ട്.

സെപ്റ്റംബറിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ജമ്മുകശ്മീരിലെ തീയതിയും പ്രതീക്ഷിക്കുന്നത്.

ഹരിയാണ സർക്കാരിന്റെ കാലാവധി നവംബർ മൂന്നിന് അവസാനിക്കും. മഹാരാഷ്ട്രയിൽ നവംബർ 26-നും കലാവധി പൂർത്തിയാവും. 288 നിയമസഭാ സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയിൽ മത്സരം, ഹരിയാണയിൽ 90 സീറ്റുകളിലേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top