ന്യൂഡൽഹി
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ എം മത്സരിക്കുന്ന ഭിവാനയിൽ പ്രതീക്ഷ വാനോളം. 1987ൽ തോഹാനയിൽ ഹർപാൽ സിങ്ങിലൂടെ നേടിയ വിജയം ആവർത്തിക്കാൻ പിന്നീട് പാർടിക്ക് കഴിഞ്ഞിരുന്നില്ല. ഇത് തിരുത്താനാണ് ജില്ലാ സെക്രട്ടറി കൂടിയായ ഓംപ്രകാശിനെ സിപിഐ എം കളത്തിലിറക്കിയത്. ഓം പ്രകാശിന്റെ സമരചരിത്രം വോട്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യാ കൂട്ടായ്‌മ. കഴിഞ്ഞ തവണ കോൺഗ്രസിന് 10 ശതമാനം വോട്ടുപോലും ഇവിടെ കിട്ടിയിരുന്നില്ല. മൂന്നുതവണ തുടർച്ചയായി ജയിച്ച ബിജെപി എംഎൽഎ ഘനശ്യാം ഷറാഫിനെതിരെ കടുത്ത വികാരം ജനങ്ങൾക്കുണ്ട്.
പത്തുവഷം മുമ്പ് യൂകോ ബാങ്ക് ചീഫ് മാനേജർ സ്ഥാനം വിട്ടാണ് ഓംപ്രകാശ് സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാനിറങ്ങിയത്. ഐതിഹാസിക കർഷക പ്രക്ഷോഭത്തിൽ പൊലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങി. 2018ൽ സർക്കാർ ഉടമസ്ഥതയിലുള്ള ഹരിയാന റോഡ്‌വേസിലെ ജീവനക്കാരെ സംഘടിപ്പിച്ച് നടത്തിയ പ്രക്ഷോഭത്തിലും മർദ്ദനമേറ്റിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..