22 December Sunday

​വിഷവാതകം ശ്വസിച്ച് 
ഗുജറാത്തിൽ 5 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


അഹമ്മദാബാദ്
​ഗുജറാത്തിലെ കച്ചിൽ അ​ഗ്രോ ടെക് കമ്പനിയിലെ സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു. ഭക്ഷ്യ എണ്ണയും ബയോ ഡീസലും ഉത്പാ​ദിപ്പിക്കുന്ന കമ്പനിയിൽ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആദ്യം ടാങ്കിലിറങ്ങിയ തൊഴിലാളി ബോധരഹിതനായി.  തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാലു പേരും മരിക്കുകയായിരുന്നു.

ഒക്ടോബര്‍ 12ന്  മെഹ്‍സാനയില്‍  ഫാക്ടറി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് 9 തൊഴിലാളികള്‍ മരിച്ചിരുന്നു. 2021നുശേഷം 714 തൊഴിലാളികള്‍ വ്യവസായ മേഖലയിലെ അപകടത്തിൽ മരിച്ചതായാണ് ​ഗുജറാത്ത് സര്‍ക്കാരിന്റെ കണക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top