ന്യൂഡൽഹി
എഡ്വിന മൗണ്ട്‌ബാറ്റൺ, ജയപ്രകാശ് നാരായൺ, ജഗ്‌ജീവൻ റാം തുടങ്ങി നിരവധി പേർക്ക് നെഹ്‌റു അയച്ച കത്തുകൾ മടക്കിനൽകണം എന്നാവശ്യപ്പെട്ട് പ്രൈംമിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പഴയ നെഹ്‌റു മ്യൂസിയം) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ചു. മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന കത്തുകൾ 2008ൽ സോണിയാ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കൊണ്ടുപോയത്.
പ്രൈംമിനിസ്‌റ്റേഴ്‌സ് മ്യൂസിയം സൊസൈറ്റി അംഗമായ റിസ്‌വാൻ കദ്രിയാണ് ഇവ തിരികെ നൽകണം എന്നാവശ്യപ്പെട്ടത്. സെപ്‌തംബറിൽ സോണിയക്ക് കത്തയച്ചിരുന്നു. മറുപടി ലഭിക്കാത്തതിനാലാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. 51 പെട്ടികളിലായി സൂക്ഷിച്ച കത്തുകളാണ് എടുത്തുകൊണ്ടു പോയത്. ഒന്നുകിൽ അവ മടക്കിനൽകണം. അല്ലെങ്കിൽ പകർത്താൻ അനുവദിക്കുകയോ പകർപ്പ് നൽകുകയോ ചെയ്യണം–- കദ്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..