കൊൽക്കത്ത
ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ മുതലെടുത്ത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരാറിലാക്കാൻ ഇരുരാജ്യങ്ങളിലെയും വർഗീയ, മതമൗലികവാദ ശക്തികൾ നടത്തുന്ന വലിയ ഗൂഢാലോചന ചെറുക്കണമെന്ന് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. മതത്തെ രാഷ്ട്രീയവുമായി ഇഴചേർത്ത് ഈ ശക്തികൾ ബോധപൂർവം അസ്വസ്ഥത വളർത്തുകയാണ്. വിദേശ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയുമുണ്ട്. ഇതിനെതിരെ ഇരുരാജ്യങ്ങളിലെയും പുരോഗമന മതനിരപേക്ഷകക്ഷികൾ മുന്നിട്ടിറങ്ങണം. ബംഗ്ലാദേശിൽ ഇന്ത്യക്കെതിരെ മതമൗലിക വാദികൾ വിദ്വേഷം പടർത്തുന്നതുപോലെ ഇന്ത്യയിലെ ചില ശക്തികള്‍ ബംഗ്ലാദേശിനെതിരെ വിഷം വമിപ്പിക്കുകയാണെന്നും നാദിയയിൽ അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ വലിയ ദോഷം സൃഷ്ടിക്കുമെന്നും മുഹമ്മദ് സലിം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..