20 December Friday

ബംഗാളിൽ വീണ്ടും 
കൂട്ടബലാത്സംഗക്കൊല

ഗോപിUpdated: Friday Oct 18, 2024



കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതിനെതിരായ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ പശ്ചിമ ബംഗാളിൽ വീണ്ടും കൂട്ടബലാത്സംഗക്കൊലപാതകം. നാദിയ ജില്ലയിലെ  കൃഷ്ണനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

പെൺകുട്ടിയുടെ മൃതദേഹം പൂജാ പന്തലിന് സമീപം വഴിയരികിൽനിന്നാണ് കണ്ടെത്തിയത്.  മുഖവും വിവിധ ശരീരഭാഗങ്ങളും ആസിഡ്  ഒഴിച്ച് കരിച്ചിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. കൃഷ്ണനഗർ  എസ് പി ഓഫീസിൽനിന്നും 400 മീറ്റർമാത്രം അകെലെയാണ്‌ മൃതദേഹം കിടന്നത്.  ബുധൻ വൈകിട്ട്‌ വീട്ടിൽനിന്നും സുഹൃത്തിനെ കാണാൻ പുറത്തുപോയതായിരുന്നു പെൺകുട്ടി.

കേസിൽ  പെൺകുട്ടിയുടെ സുഹൃത്തായ രാഹുൽ ബോസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിലും കൊലപാതകത്തിലും കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉള്ളതായും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌  നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top