22 November Friday

കനേഡിയൻ ഉദ്യോഗസ്ഥനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു ; നടപടി സിബിഎസ്‌എ 
ഉദ്യോഗസ്ഥൻ 
സന്ദീപ്‌ സിങ്‌ സിദ്ദുവിന്‌ എതിരെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024


ന്യൂഡൽഹി
സിഖ്‌ വംശജനായ കനേഡിയൻ ബോർഡർ സർവീസ്‌ ഏജൻസി(സിബിഎസ്‌എ) ഉദ്യോഗസ്ഥൻ സന്ദീപ്‌ സിങ്‌ സിദ്ദുവിനെ ഇന്ത്യ ഭീകര പട്ടികയിൽപ്പെടുത്തി. ഇന്ത്യ നിരോധിച്ച ഇന്റർനാഷണൽ സിഖ്‌ യൂത്ത്‌ ഫെഡറേഷൻ(ഐഎസ്‌വൈഎഫ്‌) പ്രവർത്തകനാണ്‌ സന്ദീപ്‌ സിങ്‌. പഞ്ചാബിൽ ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്ന സന്ദീപിനെ വിട്ടുകിട്ടണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു.

ഖലിസ്ഥാൻ വിഘടനവാദത്തെ എതിർത്ത ബൽവീന്ദർ സിങ്‌ സന്ധു 2020ൽ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന്‌ കരുതുന്ന ലഖ്‌ബീർ സിങ്‌  അടക്കമുള്ളവരുമായി സന്ദീപ്‌ സിങ്‌ സമ്പർക്കത്തിലാണെന്ന്‌ ഇന്ത്യ ആരോപിക്കുന്നു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ്‌ സന്ധു വധത്തിന്‌ പിന്നിലെന്ന്‌ എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്‌. സിഖ്‌ വിഘടന വാദി ഹർദീപ്‌ സിങ്‌ നിജ്ജാർ ബ്രിട്ടീഷ്‌ കൊളംബിയയിൽ കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ സ്ഥാനപതി സഞ്‌ജയ്‌ കുമാർ വർമ അടക്കമുള്ളവർ അന്വേഷണ പരിധിയിലാണെന്ന്‌ കാനഡ ആരോപിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുരാജ്യവും തമ്മിൽ നയതന്ത്ര യുദ്ധത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top