19 October Saturday

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരന്‍ ലോക്‌സഭാ സീറ്റ് 
വാ​ഗ്ദാനം ചെയ്ത് പണം തട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024


ബം​ഗളൂരു
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥിത്വം വാ​ഗ്‌ദാനംചെയ്‌ത്‌  കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ​ഗോപാൽ ജോഷി പണം തട്ടിയെന്ന് കേസ്. ജെഡിഎസ് മുൻ എംഎൽഎ ദേവാനന്ദ് ഫൂൽ സിങ് ചൗഹാന്റെ ഭാര്യ സുനിത ചൗഹാന്റെ പരാതിയില്‍  ബസവേശ്വര്‍ന​ഗര്‍ പൊലീസാണ് കേസെടുത്തത്. സീറ്റ് വാ​ഗ്‌ദാനംചെയ്‌തും അല്ലാതെയുമായി രണ്ടു കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് പരാതി. പണം തിരികെ ചോദിച്ചപ്പോള്‍ തന്നെയും മകനെയും ​ഗുണ്ടകള്‍ ആക്രമിച്ചെന്നും സുനിത ചൗഹാന്റെ പരാതിയിലുണ്ട്. ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന് എസ്‍സി, എസ്ടി അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ​ഗോപാൽ ജോഷിയുടെ മകന്‍ അജയ് ജോഷിക്കെതിരെയും പരാതിയുണ്ട്. പ്രഹ്ലാദ് ജോഷിയുടെ രാജി ആവശ്യപ്പെട്ട് കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമായി. സഹോദരനുമായി ഇപ്പോള്‍ ബന്ധമില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കാനറ ബാങ്ക് ഉദ്യോ​ഗസ്ഥനായിരുന്ന ​ഗോപാൽ 1.38 കോടിയുടെ നഷ്ടം ബാങ്കിനുണ്ടാക്കിയെന്ന കേസിൽ കുറ്റാരോപിതനായെങ്കിലും 2014ൽ സിബിഐ ക്ലീൻ ചിറ്റ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top