19 December Thursday

ഒറ്റതെരഞ്ഞെടുപ്പ് രാജ്യത്തെ 
ഒറ്റ കമ്പോളമാക്കാനുള്ള കോർപറേറ്റ്‌ അജൻഡ: എസ്‌കെഎം

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024


ന്യൂഡൽഹി
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത്‌ ഒറ്റ കമ്പോളമായി രാജ്യത്തെ മാറ്റാനുള്ള കോർപറേറ്റ്‌ അജൻഡയുടെ ഭാഗമാണ്‌ ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ്‌ നടത്താൻ മോദിസർക്കാർ കൊണ്ടുവന്ന ബില്ലെന്ന്‌ സംയുക്ത കിസാൻ മോർച്ച(എസ്‌കെഎം). സംസ്ഥാനങ്ങൾ ദുർബലപ്പെടുന്നത്‌ കൃഷിയെയും വ്യവസായ–-സേവന മേഖലകളെയും ബാധിക്കും. തൊഴിലാളികൾക്കും കർഷകർക്കും എതിരായ തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരത്തിൽ ശക്തമായ പ്രതിഷേധം ഉയരണം.

നികുതി പിരിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നതായിരുന്നു 2017ലെ ജിഎസ്‌ടി നിയമം. ഇതോടെ സംസ്ഥാനങ്ങൾ സാമ്പത്തികമായി ദുർബലമായി. കര്‍ഷരോഷത്തെ തുടര്‍ന്ന് റദ്ദാക്കിയ മൂന്ന്‌ കാർഷികനിയമം പിൻവാതിൽ വഴി നടപ്പാക്കാനാണ് ശ്രമം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ‘ഡിജിറ്റൽ കാർഷിക മിഷൻ’, ‘ദേശീയ സഹകരണ നയം’, ഇപ്പോൾ കൊണ്ടുവന്ന ‘കാർഷിക വിപണനത്തിനുള്ള നയപരമായ ചട്ടക്കൂട്‌’ എന്നിവ ഇതിന്  ഉദാഹരണമാണെന്നും എസ്‌കെഎം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top