08 September Sunday

ആനന്ദബോസ് ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസ്‌ : കേന്ദ്രസർക്കാരിന്‌ 
സുപ്രീംകോടതി നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


ന്യൂഡൽഹി
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിന്‌ എതിരായ ലൈംഗികാതിക്രമകേസിൽ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ്‌. നിയമസഹായം നൽകാൻ അറ്റോണിജനറൽ ആർ വെങ്കടരമണിയോട്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അഭ്യർഥിച്ചു. വിശദമായ അന്വേഷണത്തിന്‌ ബംഗാൾ പൊലീസിന്‌ നിർദേശം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ലൈംഗികാതിക്രമ പരാതി നൽകിയ രാജ്‌ഭവന്‍ ജീവനക്കാരിയുടെ ഹർജിയിലാണ്‌ ഇടപെടൽ. ഇത്തരം കേസുകളിൽ ഭരണഘടനയുടെ 361–-ാം അനുച്ഛേദം അനുസരിച്ച്‌ ഗവർണർക്കുള്ള പരിരക്ഷ മറികടക്കാൻ ആവശ്യമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്‌. മെച്ചപ്പെട്ട ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഏപ്രിൽ 24, മെയ്‌ രണ്ട്‌ തിയതികളിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ്‌ യുവതിയുടെ പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top