19 December Thursday

സൂക്ഷ്‌മ പരിശോധന വേണം: ബിജെഡി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


ന്യൂഡൽഹി
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ തിടുക്കത്തിൽ നടപ്പാക്കുന്നതിന്‌ മുമ്പ്‌ നിയമനിർമാണ സഭകളുടെ സൂക്ഷ്‌മ പരിശോധന ആവശ്യമുണ്ടെന്ന്‌ ബിജു ജനതാദൾ. രാംനാഥ്‌ കോവിന്ദ്‌ സമിതി മുമ്പാകെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ സംവിധാനത്തെ ബിജെഡി പിന്തുണച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതിന്റെ അന്തിമരൂപം എന്താകുമെന്ന കാര്യത്തിൽ പാർടിക്ക്‌ വലിയ ഭയമുണ്ടെന്ന്‌ ബിജെഡി എംപി സസ്‌മിത്‌ പത്ര പ്രതികരിച്ചു. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ സംഭവിച്ചതുപോലെ കേന്ദ്രസർക്കാർ അനാവശ്യമായ തിടുക്കം കാണിക്കുമെന്ന്‌ കരുതുന്നില്ല. അങ്ങനെ സംഭവിച്ചാൽ എല്ലാഭാഗത്ത്‌ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന്‌ ഉറപ്പാണെന്നും സസ്‌മിത്‌പത്ര പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top