ന്യൂഡല്‍ഹി> ബംഗ്ലദേശില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു പിന്നാലെ ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍. ത്രിപുരയിലെ ഗുംദി നദിയിലെ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്കുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായത് എന്ന ആരോപണം ഇന്ത്യ നിഷേധിച്ചു.
ഗുംദി നദിയില്‍ ഡംപൂരില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ ബംഗ്ലദേശിലേക്ക് വെള്ളം ഒഴുക്കിവിട്ടെന്നാണ് ആരോപണം. ഇതോടെ ബുധനാഴ്ച രാവിലെ മുതല്‍ ബംഗ്ലാദേശിന്റെ കിഴക്കന്‍ മേഖലയിലെ കോമില്ല പ്രദേശം വെള്ളത്തിനടിയിലാണ്. ഓഗസ്റ്റ് 21 മുതല്‍ തുടരുന്ന മഴയെത്തുടർന്ന് അണക്കെട്ടിന്റെ ഗേറ്റ് ഉയര്ത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഡാം തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ത്രിപുര സർക്കാർ നല്കിയിട്ടില്ലെന്ന് ബംഗ്ലദേശ് പരാതിപ്പെട്ടു. കനത്ത മഴയെത്തുടർന്ന് 31 വർഷത്തിന് ശേഷമാണ് ഡംപൂരിലെ അണക്കെട്ടിന്റെ ഗേറ്റ് തുറന്നിരിക്കുന്നത്.
ദിവസങ്ങളായി റിസര്വോശയറിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ്. ത്രിപുരയിലും അതിനോട് ചേര്ന്നു ള്ള ബംഗ്ലദേശിന്റെ മേഖലകളിലും ജനങ്ങള്‍ സമാന ദുരിതത്തിലാണ്.
ബംഗ്ലാദേശും ഇന്ത്യയും 54 നദികള്‍ പങ്കിടുന്നുണ്ട്. അതിര്‍ത്തിയില്‍നിന്ന് ബംഗ്ലാദേശിന് 120 കിലോമീറ്റര്‍ മുകളിലായാണ് ഡംപുര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..