26 December Thursday

ഡൽഹിയിൽ
 11 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എഎപി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


ന്യൂഡൽഹി
ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ആംആദ്‌മി പാർടി. ബിജെപിയിൽനിന്നും കോൺഗ്രസിൽനിന്നും രാജിവച്ച്‌ എത്തിയവരുൾപ്പെടെ 11 പേരുടെ പട്ടിക പുറത്തുവിട്ടു. ഈ വർഷം ബിജെപിയിൽനിന്ന്‌ എഎപിയിലെത്തിയ മുൻ എംഎൽഎമാരായ അനിൽ ഝാ, ബ്രഹ്മ സിങ്‌ തൻവർ, കോർപറേഷൻ കൗൺസിലറായിരുന്ന ബി ബി ത്യാഗി,  കോൺഗ്രസ്‌ നേതാവ്‌ സതിൻ അഹമ്മദിന്റെ മകൻ സുബൈർ അഹമ്മദ്, കോൺഗ്രസ്‌ മുൻ നേതാക്കളായ വീർ സിങ്‌ ദിങ്കർ, സുമേഷ് ഷോക്കീൻ തുടങ്ങിയവർ പട്ടികയിലുണ്ട്‌. കിരാരി, സീലംപുർ, മതിയാല എന്നിവിടങ്ങളിലെ സിറ്റിങ്‌ എംഎൽഎമാരെ ഒഴിവാക്കി. 70 അംഗ സഭയിൽ 62 സീറ്റ്‌ നേടിയാണ്‌ തുടർച്ചയായ മൂന്നാം തവണയും എഎപി  അധികാരത്തിലെത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top