24 November Sunday

ബൈജൂസിന്‌ വീണ്ടും തിരിച്ചടി ;
സിഒസി യോഗം തടയില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


ന്യൂഡൽഹി
എഡ്യുടെക്ക്‌ കമ്പനി ബൈജൂസിനെതിരായ പാപ്പർ നടപടികളുടെ ഭാഗമായുള്ള കമ്മിറ്റി ഓഫ്‌ ക്രെഡിറ്റേഴ്‌സ്‌ (സിഒസി) യോഗം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസ്‌ വീണ്ടും പരിഗണിക്കുന്ന 27 വരെ സ്‌റ്റേ വേണമെന്ന്‌ ബൈജൂസും ബിസിസിഐയും ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

ബിസിസിഐയും ബൈജൂസും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ്‌ ശരിവെച്ച കമ്പനി നിയമ ട്രൈബ്യൂണൽ ഉത്തരവ്‌ സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്‌തിരുന്നു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സി സ്‌പോൺസർ ചെയ്‌ത വകയിൽ 158 കോടി കുടിശ്ശിക വരുത്തിയ കേസിലാണ്‌ ഒത്തുതീർപ്പുണ്ടാക്കിയത്‌. എന്നാൽ, ഈ ഒത്തുതീർപ്പിനും അത്‌ അംഗീകരിച്ച ട്രൈബ്യൂണൽ ഉത്തരവിനും എതിരെ അമേരിക്കയിലെ ബാങ്കിങ്ങ്‌ ഇതര വായ്‌പാസ്ഥാപനം ഗ്ലാസ്‌ട്രസ്‌റ്റ്‌ കമ്പനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top