26 December Thursday

ജാർഖണ്ഡിൽ ഇന്ത്യാകൂട്ടായ്‌മ; കേവല ഭൂരിപക്ഷവും കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

photo credit; facebook

റാഞ്ചി > ജാർഖണ്ഡിൽ കേവല ഭൂരിപക്ഷവും കടന്ന്‌ ഇന്ത്യകൂട്ടായ്‌മ.  വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 81 ൽ 49 സീറ്റും നേടി കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്‌.  എൻഡിഎ 30 സീറ്റിലേക്ക്‌ ഒതുങ്ങി.  

രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ബിജെപി ലീഡ് നേടിയെങ്കിലും വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ  മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎം മുന്നോട്ടുവരികയായിരുന്നു.  വോട്ടെടുപ്പ്‌ കഴിഞ്ഞപ്പോൾ ജാർഖണ്ഡിൽ ഇന്ത്യാ കൂട്ടായ്‌മ  വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ്‌ പി മാർക്കും ആക്‌സിസ്‌ മൈ ഇന്ത്യയും പ്രവചിച്ചിരുന്നത്‌. ഇന്ത്യ മുന്നണി 53 സീറ്റ്‌ നേടുമെന്നും ബിജെപി 25 ലേക്ക്‌ ഒതുങ്ങുമെന്നാണ്‌ ആക്‌സിസ്‌ മൈ ഇന്ത്യയുടെ പ്രവചനം. ബർഹെയ്‌ത്തിൽ ഹേമന്ത്‌ സോറൻ 8202 വോട്ടുകൾക്ക്‌ മുന്നിട്ടു നിൽക്കുകയാണ്‌.

എക്‌സിറ്റ് പോളുകൾ എൻഡിഎയ്ക്ക് മുൻതൂക്കം നൽകിയെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഹേമന്ത് സോറന്റെ നേതൃത്വത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസത്തിലായിരുന്നു ജെഎംഎം.

മഹാരാഷ്ട്രയിൽ മഹായുതിയാണ്‌ മുന്നിട്ടു നിൽക്കുന്നത്‌. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ  219 സീറ്റിൽ മഹായുതിയും 57 സീറ്റിൽ മഹാ വികാസ്‌ അഘാഡിയും ലീഡ്‌ ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top