22 December Sunday

രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ ; ജമ്മു കശ്‌മീരിൽ 
4 ഉദ്യോഗസ്ഥരെ 
പുറത്താക്കി

ഗുൽസാർ നഖാസിUpdated: Wednesday Jul 24, 2024


ശ്രീനഗർ
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ആരോപിച്ച്‌ ജമ്മു കശ്‌മീരിൽ നാല്‌ സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന്‌ പുറത്താക്കി. രണ്ട്‌ പൊലീസ്‌ കോൺസ്‌റ്റബിൾമാരെയും വിദ്യാഭ്യാസ, പഞ്ചായത്ത്‌ രാജ്‌ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരെയുമാണ്‌ ഭരണഘടനയുടെ 311–-ാം വകുപ്പ്‌ പ്രകാരം പുറത്താക്കിയത്‌. പൊലീസ്‌, രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. കോൺസ്‌റ്റബിൾമാരായ ഇംതിയാസ്‌ അഹമദ്‌ ലോൺ, മുഷ്‌താഖ്‌ അഹമദ്‌ പീർ, വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ അസിസ്‌റ്റന്റായ ബാസിൽ അഹമദ്‌ മീർ, പഞ്ചായത്ത്‌ വകുപ്പിലെ വർക്കറായ മുഹമദ്‌ സെയ്‌ദ്‌ ഷാ എന്നിവരാണ്‌ നടപടി നേരിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top