27 December Friday

14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അസമിൽ 
വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


ദിസ്‌പുർ
അസമിലെ നഗാവിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയരുന്നു. വ്യാഴം രാത്രി എട്ടിന് ട്യൂഷൻ കഴിഞ്ഞ് സെെക്കിളിൽ വരുകയായിരുന്ന കുട്ടിയെ ബെെക്കിലെത്തിയ സംഘമാണ് അക്രമിച്ചത്‌. അബോധാവസ്ഥയിൽ റോഡരികിൽ ഉപേക്ഷിച്ച കുട്ടിയെ പ്രദേശവാസികളും പൊലീസും ചേർന്നാണ്‌ രക്ഷപ്പെടുത്തിയത്‌. നഗാവിലെ ആശുപത്രിയിൽ ചികിത്സയിലാണ്‌.

അതേസമയം, ഹീനകുറ്റകൃത്യത്തില്‍ പ്രത്യേകവിഭാ​ഗത്തെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ നടത്തിയത്.  എന്നാല്‍ സംഭവത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്. പ്രതികളെ എത്രയും വേഗം നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച പ്രതിഷേധപ്രകടനം നടന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ്‌ ചെയ്തതായും മറ്റൊരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top