23 November Saturday

ബദ്‍ലാപുർ പീഡനം ; സ്‌കൂൾ ട്രസ്റ്റികൾ ബിജെപിക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


മുംബൈ
നാലുവയസ്സുകാരികളെ സ്‌കൂൾ ജീവനക്കാർ ലൈംഗികമായി പീഡിപ്പിച്ച മഹാരാഷ്ട്രയിലെ ബദ്‍ലാപുർ സ്കൂളിന്‌ ബിജെപി –- ആർഎസ്‌എസ്‌ ബന്ധം. സ്‌കൂളിലെ ട്രസ്റ്റികളായ തുഷാർ ശരദ് ആപ്തെയും നന്ദകിഷോർ പട്കറും ബിജെപി നേതാക്കളാണെന്ന വിവരമാണ്‌ പുറത്തുവന്നത്‌. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ അതിക്രമം നടക്കുന്നെന്ന്‌ ആരോപിച്ച്‌ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ തുഷാർ പങ്കെടുക്കുന്ന ചിത്രം കോൺഗ്രസ്‌ പുറത്തുവിട്ടിട്ടുണ്ട്‌. അംബാർനാഥിലെ ബിജെപി പബ്ലിക് വെൽഫെയർ കമ്മിറ്റി പ്രസിഡന്റാണ്‌ ഇയാൾ. നന്ദകിഷോർ പട്കർക്കും ബിജെപി ബന്ധമുണ്ട്. ഇയാൾ കുക്ഗാവിലെ ബദ്‍ലാപുർ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായിരുന്നു.

അതേസമയം, തിങ്കളാഴ്‌ച മഹാരാഷ്‌ട്രയിൽ ഒരു രാഷ്‌ട്രീയ പാർടിയും ഹർത്താൽ നടത്താൻ പാടില്ലെന്ന്‌ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മഹാരാഷ്‌ട്രയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്‌ ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top